ഗുവാഹത്തി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വില്‍ക്കാനൊരുങ്ങി ഒരു സ്ഥാനാര്‍ഥി. അസമിലെ മോഡാതി ഗ്രാമസ്വദേശിയും സ്വതന്ത്രസ്ഥാനാര്‍ഥിയുമായ സുകൂര്‍ അലിയാണ് മത്സരിക്കാന്‍ ആവശ്യമായ പണം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വൃക്ക വിറ്റ് പണം കണ്ടെത്തുമെന്ന് പ്രഖ്യാപിച്ചത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ വൃക്ക വില്‍ക്കും- ഇരുപത്താറുകാരനായ സുകൂര്‍ അലി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
‘വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കാന്‍ നേതാക്കള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് ചെറുപ്പം മുതല്‍ കാണുന്നയാളാണ് ഞാന്‍. ആവശ്യക്കാരെ സഹായിക്കാന്‍ ആരും തയ്യാറല്ല. ഈ രീതി അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി എന്റെ വൃക്ക വില്‍ക്കാനും ഞാന്‍ മടിക്കില്ല.’- സുകൂര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 11,18, 23 തീയതികളിലാണ് അസമില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.


