ചെന്നൈ: കുപ്പയില്‍ നിന്ന് രണ്ടാഴ്ച മുന്‍പ് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ചെന്നൈ സ്വദേശിനി 35കാരിയായ സന്ധ്യയുടെതെന്ന് തിരിച്ചറഞ്ഞു. ഭര്‍ത്താവായ ബാലകൃഷ്ണനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ചെന്നൈയിലെ കുപ്പയില്‍ ഒരു കൈയ്യും രണ്ട് കാലുകളും വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
17 വര്‍ഷം മുമ്പാണ് സന്ധ്യയും ബാലകൃഷ്ണനും വിവാഹിതരാകുന്നത്.
വര്‍ഷങ്ങള്‍ക്കിപ്പുറം ബാലകൃഷ്ണന് സന്ധ്യക്ക് അവിഹിതമുണ്ടെന്ന സംശയം ആരംഭിച്ചു. തുടര്‍ന്ന് ഭാര്യ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ജനുവരി 19നായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കുപ്പയില്‍ നിന്ന് കണ്ടെത്തിയ കൈയില്‍ പച്ചകുത്തിയ ശിവപാര്‍വതി രൂപം മാത്രമായിരുന്നു പൊലീസിന് ആളെ തിരിച്ചറിയാനുള്ള ഏക സൂചന. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇത് സംബന്ധിച്ച് പൊലീസ് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് സന്ധ്യയുടെ അമ്മ നല്കിയ പരാതിയുമായ സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കേസ് വഴിത്തിരിവായത്.

