ഡൽഹി : പ്രധാന നേതാക്കൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് നാളത്തെ ഇന്ത്യാസഖ്യ യോഗം മാറ്റി. പകരം സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം നാളെ ചേരും. വിപുലമായ യോഗം ഡിസംബർ മൂന്നാംവാരമാകും നടക്കുക. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, അസുഖബാധിതനായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സമാജ് വാദ് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് നാളത്തെ യോഗത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചത്.

