ചെന്നൈ :സഭയുടെ ഭരണഘടനയില്‍ വരുത്തിയ ഭേദഗതി മദ്രാസ് ഹൈക്കോടതി അസാധുവാക്കി. സിഎസ്ഐ സഭ മോഡറേറ്റര്‍ സ്ഥാനത്ത് നിന്ന് ധര്‍മരാജ് റസാലം പുറത്തേക്ക്. ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ് പദവിയും നഷ്ടമാകും. ധര്‍മരാജ് റസാലത്തിന്റെ നേതൃത്വത്തില്‍ ആണ് സഭയുടെ ഭരണഘടന തിരുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ചേര്‍ന്ന സിനഡ് യോഗമാണ് റസാലത്തെ മോഡറേറ്ററായി തിരഞ്ഞെടുത്തത്.
ഇതേ യോഗം ബിഷപുമാരുടെ പ്രായപരിധി 67 ല്‍ നിന്ന് 70 ആക്കി ഉയര്‍ത്തുകയും ചെയ്തു. റസാലത്തിന് 67 വയസ് കഴിഞ്ഞു. അതിനാല്‍ ബിഷപ് സ്ഥാനത്ത് തുടരാനും മോഡറേറ്ററാകാനുമാണ് ഭേദഗതിയിലൂടെ പ്രായപരിധി ഉയര്‍ത്തിയതെന്നാണ് ആക്ഷേപം. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്ത തീരുമാനം റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോഡറേറ്റര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വിരമിച്ച ജഡ്ജിയെ ചുമതലപ്പെടുത്തുകയും ചെയ്തു.


