ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒറ്റയടിക്ക് റദ്ദാക്കി കേന്ദ്രസർക്കാർ. രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370 അനുച്ഛേദത്തിനോട് ചേർത്ത് നിയമസഭയ്ക്ക് പ്രത്യേക അധികാരം നൽകുന്ന 35 എ കൊണ്ടുവന്നത് 1954-ൽ രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ്. ഇത് എടുത്തു കളയുന്നതും രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചു തന്നെ.


