ദില്ലി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് നേട്ടം. തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മിയാണ് 29-ാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായത്. വയനാട്ടില്‍ നിന്നുള്ള ആദിവാസി പെണ്‍കുട്ടി ശ്രീധന്യയാണ് 410-ാം റാങ്ക് സ്വന്തമാക്കിയത്. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍പ്പെടുന്ന പെണ്‍കുട്ടിയാണ് ശ്രീധന്യ.

കനിഷക് കതാരിയയ്ക്കാണ് ഒന്നാം റാങ്ക്. പെണ്‍കുട്ടികളില്‍ ശ്രുതി ജയന്ത് ദേശ്മുഖിനാണ് ഒന്നാം സ്ഥാനം. ആദ്യ ഇരുപത്തിയഞ്ച് സ്ഥാനങ്ങളില്‍ 15 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമാണുള്ളത്.

