ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയം നേടുമെന്ന് എബിപി-സി വോട്ടർ സർവ്വെ. 70 സീറ്റുകളില്‍ എഎപി 55 സീറ്റ് വരെ നേടാമെന്നാണ് സര്‍വ്വെ വിലയിരുത്തല്‍. ശനിയാഴ്ചയാണ് ദില്ലിയില്‍ വോട്ടെടുപ്പ്. കഴിഞ്ഞ തവണ 70 ൽ 67 സീറ്റിലും ജയിച്ച് ഭരണത്തിലേറിയ ആംആദ്മി സർക്കാർ തുടർച്ചയായ ഭരണം നേടാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെയാണ് സമാപനമാകുക.
ബിജെപി പ്രചാരണത്തിൻറെ ആദ്യഘട്ടത്തെക്കാൾ നില മെച്ചപ്പെടുത്തിയെന്നും സർവ്വെ ഫലം വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്ത് ബിജെപിക്ക് 10 മുതല്‍ 24 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. ഒട്ടും ആവേശമില്ലാതെ തുടങ്ങിയ ദില്ലി പ്രചാരണം അവസാനിക്കുന്നത് ധ്രുവീകരണത്തിലൂന്നിയുള്ള പ്രസ്താവനകളിലാണ്. ആം ആദ്മി പാർട്ടി വീണ്ടും തൂത്തുവാരുമെന്ന വിലയിരുത്തൽ പ്രചാരണത്തിന്റെ നിറം തുടക്കത്തിൽ കെടുത്തി.