മുംബൈ: മഹാരാഷ്ട്രയില്‍ മഴ കനത്തു. മുംബൈ, പാൽഘർ, താനെ, നവി മുംബൈ എന്നിവിടങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്. മുംബൈയിൽ അടുത്ത 24 മണിക്കൂറിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെയിൽവേ പാതയിൽ വെള്ളം കയറിയതിനാൽ ട്രെയിനുകൾ വൈകുന്നതിനും റദ്ദാക്കുന്നതിനും കാരണമാകുന്നതായി കേന്ദ്ര റെയിൽവേ അറിയിച്ചു.
നല്ലസോപര, വിരാർ എന്നിവിടങ്ങളിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കി. റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ ഓഫീസുകളിൽ റി ഫണ്ട് കൗണ്ടറുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. വിമാന സർവ്വീസുകൾ 10 മുതൽ 15 മിനിറ്റ് വരെ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ അറിയിച്ചിട്ടുണ്ട്.


