ഹൈദരാബാദ്: തെലങ്കാനയിലെ ജനകീയനായ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച് മരിച്ചു. 59 വയസായിരുന്നു. കുറച്ചുദിവസങ്ങളായി അസുഖബാധിതനായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രി വൈകി വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ എംഎല്‍എയായിരുന്നു അദ്ദേഹം. 1999, 2004, 2014 വര്‍ഷങ്ങളിലാണ് സുന്നം രാജയ്യ നിയമസഭയിലെത്തിയത്. ലളിതജീവിതം നയിച്ചിരുന്ന സുന്നം രാജയ്യ മൂന്നു തവണ എംഎല്‍എയായിരുന്നെങ്കിലും ഒരു കാര്‍ പോലും സ്വന്തമായി ഇല്ലായിരുന്നു

