ബെംഗലുരു: പൗരത്വഭേദഗതി നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത രണ്ടുപേരെയല്ല എല്ലാവരേയും വെടിവച്ച് കൊല്ലണമായിരുന്നുവെന്ന് കര്‍ണാടകത്തിലെ ബിജെപി എംഎല്‍എ. ബെല്ലാരി എം എൽ എയായ സോമശേഖര റെഡ്ഡിയുടേതാണ് വിവാദ പ്രസംഗം.
ഇതിന് മുന്‍പും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ എംഎല്‍എ രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നാണ് ബെല്ലാരി എം എൽ എ സോമശേഖര റെഡ്ഡി പറഞ്ഞത്. ഭൂരിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു പരിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വിഭാഗം തുനിഞ്ഞിറങ്ങിയാൽ ഇപ്പോൾ സമരം ചെയ്യുന്ന കൂട്ടർ ബാക്കിയുണ്ടാവില്ല. സർക്കാർ വാഹനങ്ങൾക്ക് തീയിടുന്നവരുടെ സ്വത്ത് കത്തിക്കാൻ തങ്ങൾക്ക് അറിയാമെന്നും സോമശേഖര റെഡ്ഡി പറഞ്ഞു.