ഭോപ്പാല്‍: രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍ ലഘുലേഖയില്‍ വീര്‍ സവര്‍ക്കര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ രംഗത്തു വന്നിരിക്കുന്നത്. ഭോപ്പാല്‍ സേവാദള്‍ ക്യാംപിലായിരുന്നു ലഘുലേഖ വിതരണം.
വീര്‍ സവര്‍ക്കറും നാഥുറാം ഗോഡ്സെയും തമ്മില്‍ ശാരീരികബന്ധം നിലനിന്നിരുന്നെന്ന ആരോപണങ്ങള്‍ക്ക് തിരിച്ചടിക്കുകയായിരുന്നു ഹിന്ദുമഹാസഭ നേതാവ്. രാഹുല്‍ ഗാന്ധിയെക്കുറിച്ചും ഇത്തരമൊരു ആരോപണം കേട്ടിട്ടുണ്ടെന്നാണ് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണി പ്രതികരിച്ചത്.
മുന്‍ മഹാസഭ പ്രസിഡന്റായ വീര്‍ സവര്‍ക്കറിന്റെ ധൈര്യത്തെയും, കഴിവുകളെയും ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സേവാദള്‍ വിഭാഗം ലഘുലേഖ പുറത്തിറക്കിയത്. സവര്‍ക്കര്‍ ജിയെക്കുറിച്ച് വിഡ്ഢിത്തരങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കുന്നത്. രാഹുല്‍ ഗാന്ധി സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് ഞങ്ങളും കേട്ടിട്ടുണ്ട്’, സ്വാമി ചക്രപാണി പറഞ്ഞു.


