ലക്നോ: ഉത്തര്‍പ്രദേശില്‍ കാണാതാ അഞ്ച് വയസുകാരിയുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി. ഭദോഹിയിലെ ഔരായി പോലീസ് സ്റ്റേഷന് പരിധിയിലുള്ള കനാലില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ചക് ഇനായത്ത് പ്രദേശവാസിയായ ജയ് പ്രകാശ് വിശ്വകര്‍മ (40), ഭാര്യ ഊര്‍മില്‍ (35), മകള്‍ പൂര്‍വി എന്നിവര്‍ ശനിയാഴ്ച രാത്രി മിര്‍സാപൂരിലെ വിന്ധ്യാചല്‍ ധാമില്‍ നിന്ന് മടങ്ങുമ്ബോള്‍ ഉജാപൂര് കനാലില്‍ വീണതായി സര്‍ക്കിള്‍ ഓഫീസര്‍ ഉമേശ്വര് പ്രതാപ് സിംഗ് പറഞ്ഞു.
ഒരു യുവാവും ഒരു പോലീസുകാരനും കനാലിലേക്ക് ചാടി വിശ്വകര്‍മയെയും ഭാര്യയെയും രക്ഷപെടുത്തി. എന്നാല്‍ കുട്ടിയെ കണ്ടെത്താനായില്ല.തിരച്ചിലിനായി കനാലിലേക്കുള്ള നീരൊഴുക്ക് നിര്‍ത്തിവച്ചിരുന്നു. ഏകദേശം 36 മണിക്കൂറിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

