ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എബിവിപി-എഐഎസ്എ സംഘര്‍ഷം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിന്റെ പരിപാടിക്കെതിരേ ഇടത് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ജമ്മു കാഷ്മീര്‍ പുനസംഘനടയെ എതിര്‍ക്കുന്ന പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ഥികള്‍ പരിപാടി നടക്കുന്ന വേദിക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും മന്ത്രിയെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.


