ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്.രാഷ്ട്രീയരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുക.
രാജ്യത്തിന്റെ വികസനത്തിന് അദ്വാനി നല്‍കിയത് മഹത്തരമായ സംഭാവനയാണെന്ന് മോദി എക്സില്‍ കുറിച്ചു. അദ്വാനിക്കൊപ്പമുള്ള മോദിയുടെ ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.


