അഹമ്മദാബാദ്: ഹൂസ്റ്റണില്‍ വച്ചു നടന്ന ഹൗഡി മോഡി പരിപാടി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കരുത്ത് തെളിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരിപാടിയിലെ സാന്നിധ്യം വന്‍ നേട്ടമായിരുന്നുവെന്നും മോദി വ്യക്തമാക്കി.
ലോകമെമ്ബാടും ഇന്ത്യയുടെ നേട്ടങ്ങള്‍ ചര്‍ച്ചയാവുകയാണ്. ലോകമാകെ ബഹുമാനിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ആ മാറ്റങ്ങള്‍ രാജ്യത്തെ ഓരോ പൗരനും മനസിലാക്കാന്‍ സാധിക്കും. ആഗോള മേഖലയില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് ലോകരാഷ്ട്രങ്ങള്‍ പോലും സമ്മതിക്കുന്നുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാത്മജിയുടെ 150-ാം ജന്മദിനം ഐക്യരാഷ്ട്രസഭ പോലും വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്. ലോകം നേരിടുന്ന ഏത് വെല്ലുവിളികള്‍ക്കും ഗാന്ധി മാര്‍ഗത്തില്‍ പരിഹാരങ്ങളുണ്ടെന്നും അത് അദ്ദേഹം പകര്‍ന്നു തന്ന ചില അറിവുകളില്‍ നിന്ന് വ്യക്തമാണെന്നും മോദി പറഞ്ഞു.


