ലക്നോ: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്ഷിക ദിനത്തില്‍ 150 തടവുകാരെ വിട്ടയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിച്ചത്.
ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പിഴത്തുക അടയ്ക്കാന്‍ കഴിയാത്തവരെയും, ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തടവുകാരെയുമാണ് വിട്ടയച്ചതെന്നും അവനിഷ് അറിയിച്ചു.

