ഗുവാഹത്തി: ഒരു കുടുംബത്തിലെ അമ്പത് അംഗങ്ങള്‍ ദേശീയ പൗരത്വ പട്ടികയിലെ അവസാന ലിസ്റ്റില്‍ നിന്ന് പുറത്തായി.
നിചാന്ചര് ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ അഹ്മദ് ഹുസ്സൈനും ഏഴ് സഹോദരങ്ങളും 15 മക്കളും ഉള്‍പ്പെടെ അമ്പത് പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. ദേശീയ പൗരത്വ പട്ടികയില്‍ പേരുള്‍പ്പെടുത്താനുള്ള അപേക്ഷയില്‍ മരിച്ചുപോയ പിതാവ് ഹര്‍മുജ് അലി ഭുയാന്റെ 1951-ലെ വിവരങ്ങളാണ് മറ്റ് രേഖകള്‍ക്കൊപ്പം കുടുംബം നല്‍കിയത്. അഹ്മദ് ഹുസ്സൈന്റെ ഒരു സഹോദരന് ഒഴികെ മറ്റെല്ലാവരും ആദ്യം പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.


