ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 65 ലക്ഷം രൂപയുമായി നാല് പേര് പിടിയില്‍. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായാത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
പിടിയിലായവരെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അധികൃതര്‍ ലക്ഷക്കണക്കിന് രൂപ പിടികൂടിയിരുന്നു.