ബംഗളുരു: ഇന്ത്യന്‍ വൈമാനികന് അഭിനന്ദന് വര്‍ധമാനെ പാകിസ്ഥാന് വിട്ടയച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭീഷണിയെ തുടര്‍ന്നെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ. ഒരു ദേശസ്നേഹി എങ്ങനെയായിരിക്കണമെന്ന് അഭിനന്ദന് തെളിയിച്ചെന്നും യെദിയൂരപ്പ പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അഭിനന്ദനെ വിട്ടയയ്ക്കാന് പാക്കിസ്ഥാന് തയാറായത്. വിട്ടയച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതാണ് പാകിസ്ഥാന്റെ തിടുക്കത്തിലുള്ള നടപടിക്ക് കാരണം.’ – യെദിയൂരപ്പ പറഞ്ഞു. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

