ന്യൂഡല്‍ഹി: സിബിഐക്കു പുതിയ മേധാവി. ഋഷികുമാര്‍ ശുക്ലയാണ് പുതിയ സിബിഐ ഡയറക്ടര്‍.
തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടേത്. 1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 30 പേരുടെ പട്ടികയിൽനിന്നാണ് ശുക്ലയെ സിബിഐ തലപ്പത്തേക്ക് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മല്ലികാർജുൻ ഖര്‍ഗെ എന്നിവരാണ് സമിതിയിലുള്ളത്. രണ്ട് വർഷത്തേക്കായിരിക്കും ശുക്ലയുടെ നിയമനം.

