ഡല്‍ഹി:രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ വീണ്ടും വര്‍ധന. 19 കിലോഗ്രാം എല്‍പിജി ഗ്യാസ് സിലിണ്ടറിന് 120 രൂപയാണ് പെട്രോളിയം കമ്പനികള്‍ കൂട്ടിയത്. അതേസമയം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ഇപ്പോള്‍ ഒരു സിലിണ്ടറിന്റെ വില ഐഒസിഎല്ലിന്റെ വെബ്സൈറ്റ് അനുസരിച്ച്, ഇന്ന് മുതല്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 1,851 രൂപ നല്‍കണം. മുംബൈയില്‍ 1684 രൂപയായിരുന്നത് 1785.50 രൂപയായി ഉയര്‍ന്നു.കൊല്‍ക്കത്തയില്‍ 1839.50 രൂപയ്ക്ക് പകരം 1943.00 രൂപയ്ക്ക് ആണ് സിലണ്ടര്‍ ലഭിക്കുക. ചെന്നൈയില്‍ ഇതുവരെ 1898 രൂപയായിരുന്ന വില 1999.50 രൂപയായി.
കഴിഞ്ഞ മാസം 14 കിലോ എല്‍പിജി സിലിണ്ടറിന് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. മറുവശത്ത്, വാണിജ്യ ഗ്യാസ് സിലിണ്ടറിന് 300 രൂപയിലധികം പെട്രോളിയം കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു.ഒക്ടോബര്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് ഏകദേശം 209 രൂപ വര്‍ധിപ്പിച്ചിരുന്നു. ഒരു മാസത്തിന് ശേഷം നവംബര്‍ ഒന്നിന് അത് വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.കൊല്‍ക്കത്തയിലാണ് സിലിണ്ടറിന്റെ വിലയില്‍ 103.50 രൂപയുടെ ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.


