രക്ഷിതാക്കള്‍ തന്നെ മക്കളെ നിയമലംഘനം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇവിടെ സംഭവിച്ചതും അത്തരം ഒരു അനാസ്ഥയാണ്. ബൈക്ക് റോഡിലൂടെ പറപ്പിച്ച് എട്ടു വയസുകാരന്റെ അ ്ഭ്യാസം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കുട്ടിയുടെ പിതാവിനെ തേടിപിടിച്ച് പോലീസ് പണികൊടുത്തു. കകോരി പോലീസാണ് എട്ടുവയസുകാരന് ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്.
കുട്ടി ഓടിച്ചിരുന്ന ബൈക്കിന്റെ രജിസ്റ്റര്‍ ചെയ്തിരുന്ന അഡ്രസ് കണ്ടത്തുകയും കുട്ടിയുടെ പിതാവിനെതിരേ നടപടിയെടുക്കുകയുമായിരുന്നു. പുതിയ നിയമം കൂടി കണക്കിലെടുത്ത് ബൈക്ക് തിരികെ കിട്ടണമെങ്കില്‍ 30,000 രൂപ പിതാവിന് പിഴയടയ്ക്കാന്‍ പറയുകയായിരുന്നു.ബൈക്കില്‍ കുട്ടി പാഞ്ഞത് വളരെ അപകടം പിടിച്ച രീതിയിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. കൂടാതെ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും ഇട്ടിരുന്നില്ല.
മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല് പാത്രം തൂക്കിയിട്ടാണ് ഡ്രൈവിങ്. പ്രായപൂര്‍ത്തിയാകാതെ വണ്ടിയെടുത്തതും ലൈസന്‍സ് ഇല്ലാത്തതും അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതും എല്ലാം ചേര്‍ത്താണ് പിതാവിന് പോലീസ് പിഴയിട്ടത്. ഇത്തരം നിയമലംഘനം ഒരു രക്ഷിതാക്കളും അനുവദിക്കരുതെന്നും പോലീസ് ഓര്‍മ്മിക്കുന്നു.


