ജമ്മു കശ്മീരിലെ സോപോറില്‍ സി.ആര്.പി.എഫ് സംഘത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ ഒരു ജവാന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് ജവാന്മാര്ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു. ബുധനാഴ്ച രാവിലെ പെട്രോളിങ് നടത്തുകയായിരുന്ന സി.ആര്.പി.എഫ് സംഘത്തിനു നേരെ വെടിവെപ്പ് ഉണ്ടാകുകയായിരുന്നു. രണ്ട് ജവാന്മാരുടെ പരിക്ക് ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

