ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. കോവിഡ് മരണം 17000 കടന്നു. 24 മണിക്കൂറിനിടെ 507 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 18653 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,20,114 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 3,47,979 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ 4878 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,74,761 ആയി. ചൊവ്വാഴ്ച 245 മരണം നിലവില്‍ 75,979 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിലുള്ളത്. 90,911 പേര് ഇതുവരെ രോഗ മുക്തരായി ആശുപത്രിവിട്ടു. ഇന്നലെ മാത്രം 1951 പേര് രോഗമുക്തരായി. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 52.02 ശതമാനമായി ഉയര്‍ന്നു.9,66,723 സാപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗബാധ രൂക്ഷമാണ്.

