ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ജമ്മുവിലെ കിഷ്ത്വാറിലാണ് അപകടമുണ്ടായത്. കെഷ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് ബസ് മറിഞ്ഞത്.
The accident in Jammu and Kashmir's Kishtwar is heart-wrenching. We mourn all those who lost their lives and express condolences to the bereaved families. May the injured recover at the earliest.
— Narendra Modi (@narendramodi) July 1, 2019
ഇന്ന് രാവിലെ 7.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Extremely saddened to learn about the loss of lives due to a road accident in Kishtwar, Jammu & Kashmir. My deepest condolences to the families of those who lost their loved ones. I pray of the speedy recovery of those injured.
— Amit Shah (@AmitShah) July 1, 2019
ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.


