
ന്യൂഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നേരിടും. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഊര്‍ജസ്വലനായ നേതാവാണ് തുഷാറെന്ന് അമിത് ഷാ അഭിനന്ദിച്ചു.
വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെങ്കില്‍ തുഷാര്‍ വെളളാപ്പളളിയെ തന്നെ മത്സരിപ്പിക്കാന്‍ ബിഡിജെഎസ് തീരുമാനിച്ചിരുന്നു.
തുഷാറിനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് നീക്കമെങ്കിലും ബിജെപി ഇതിനോട് അനുകൂല നിലപാട് എടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ വയനാട്ടില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.


