ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ വെടിയുതിര്‍ത്ത ആക്രമിയെ 14 ദിവസത്തെ ജുവനൈല്‍ കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്കു പ്രായപൂര്ത്തിയായില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഡല്‍ഹി പോലീസ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിനു മുന്‍പാകെ ഹാജരാക്കിയത്.
എന്നാല്‍, പ്രായം സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അസ്ഥി പരിശോധന അടക്കമുള്ളവയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കി.


