ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പു വരുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടക്കാല ബജറ്റ് ട്രയിലര്‍ മാത്രമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം രാജ്യം വികസനക്കുതിപ്പിലേക്ക് നീങ്ങുമെന്നും മോദി വ്യക്തമാക്കി. ഇടക്കാല ബജറ്റിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ 12 കോടി പേര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. കൂടാതെ മൂന്നു കോടിയിലേറെ മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും 30-40 ലക്ഷം തൊഴിലാളികള്‍ക്കും ഇടക്കാല ബജറ്റിന്റെ പ്രയോജനം ലഭിക്കും. രാജ്യത്തെയാകെ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ന് അവതരിപ്പിച്ച ബജറ്റെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

