ഹൈദരബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. 119 അംഗ നിയമസഭയില്‍ 55 ഇടത്ത് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 35 ഇടത്ത് ബിആര്‍എസും ഏഴിടത്ത് മറ്റുള്ളവരും മുന്നിലാണ്. വിജയിക്കുമെന്ന് ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെ ഹൈദരാബാദിലേക്ക് എത്തിച്ചേരാന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടി നിര്‍ദേശം നല്കി. രാവിലെ തന്നെ രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനാണ് പദ്ധതി. ഇതിനായി ബെംഗളൂരുവില്‍ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എക്സിറ്റ് പോളുകളും കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ചിരുന്നു.
മൂന്നുകോടി പതിനേഴ് ലക്ഷത്തിമുപ്പത്തിരണ്ടായിരത്തി എഴുന്നേറ്റി ഇരുപത്തിയേഴ് വോട്ടര്‍മാരാണ് തെലങ്കാനയിലുള്ളത്. കെസിആറിന് പുറമെ രേവന്ത് റെഡ്ഡി, നലമണ്ട ഉത്തംകുമാര്‍ റെഡ്ഡി, അക്ബറുദ്ദീന്‍ ഒവൈസി, കെ.ടി. രാമറാവു, ബന്‍ഡി സഞ്ജയ് കുമാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, ഭട്ടി വിക്രമര്‍ക മല്ലു തുടങ്ങിയവരാണ് ജനവിധി കാത്തിരിക്കുന്നത്.
മധ്യപ്രദേശിലെ 230, ചത്തീസ്ഗഡിലെ 90, തെലങ്കാനയിലെ 119, രാജസ്ഥാനിലെ 199 ഉം സീറ്റുകളിലെ ജനവിധിയാണ് പുറത്തുവരുന്നത്. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. മധ്യപ്രദേശ് നിലനിര്‍ത്തുന്നിനൊപ്പം രാജസ്ഥാന് കൂടി പിടിച്ചെടുത്ത് ഹിന്ദി ഹൃദയ ഭൂമിയില്‍ ആധിപത്യം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണം നിലനിര്‍ത്തുകയും മധ്യപ്രദേശ് പിടിച്ചെടുത്ത് തെലങ്കാനയില്‍ അട്ടിമറി ജയം നേടി ഇന്ത്യാ മുന്നണിയുടെ കരുത്ത് കാട്ടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അഞ്ചുകോടി അറുപത്തിയൊന്ന് ലക്ഷത്തിമുപ്പത്തിയാറായിരത്തി ഇരുന്നൂറ്റിയിരുപത്തിയൊന്പത് വോട്ടര്‍മാരാണ് മധ്യപ്രദേശിലുള്ളത്. 2020 മുതല്‍ ശിവ?രാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി. ശിവരാജ് സിങ് ചൗഹാനെ (ബുധിനി) കൂടാതെ കമല്‍നാഥ് (ഛിദ്വാര), അജയ് അര്ജുന് സിങ്, കൈലാശ് വിജയ് വര്‍ഗിയ (ഇന്‍ഡോര്‍), ജയ് വര്ധന് സിങ്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഹ്ലാദ് സിങ് പട്ടേല്‍, നരേന്ദ്രസിങ് തോമാര്‍ എന്നിവരാണ് ജനവിധി അറിയാന്‍ കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.
അഞ്ച് കോടി ഇരുപത്തിയാറ് ലക്ഷത്തി എണ്‍പതിനായിരത്തി അഞ്ഞൂറ്റിനാല്പ്പത്തിയഞ്ച് വോട്ടര്‍മാരാണ് രാജസ്ഥാനിലുള്ളത്. 2018 മുതല്‍ അശോക് ഗെലോട്ട് സര്‍ക്കാരാണ് ഭരിക്കുന്നത്. ഗെലോട്ടി (സത്പുര)ന് പുറമെ വസുന്ധര രാജെസിന്ധ്യെ, സച്ചിന് പൈലറ്റ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബാബ ബാലക്നാഥ് യോഗി, വിശ്വേന്ദ്ര സിങ്, സിപി ജോഷി, രാജേന്ദ്ര റാത്തോഡ്, തുടങ്ങിയവരാണ് രാജസ്ഥാനില്‍ ജനവിധി കാത്തിരിക്കുന്നവരില്‍ പ്രമുഖര്‍.
രണ്ടുകോടിയിലേറെ വോട്ടര്‍മാരാണ് ഛത്തിസ്ഗഡിലുള്ളത്. ഭുപേഷ് ബാഗലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് 2018 മുതല്‍ ഭരിക്കുന്നത്. ബാഗേലിന് പുറമെ രമന് സിങ്,വിജയ് ബാഗേല്‍, ഗോംതി സായ്, രേണുക സിങ് സറുത, ടി.എസ്. സിങ് ദിയോ, അരുണ്‍ സാവോ, ചരണ്‍ ദാസ് മെഹന്ത് തുടങ്ങിയവരാണ് ജനവിധി കാത്തിരിക്കുന്ന പ്രമുഖര്‍.
മൂന്നുകോടി പതിനേഴ് ലക്ഷത്തിമുപ്പത്തിരണ്ടായിരത്തി എഴുന്നേറ്റി ഇരുപത്തിയേഴ് വോട്ടര്‍മാരാണ് തെലങ്കാനയിലുള്ളത്. ഹാട്രിക് തേടിയാണ് മുഖ്യമന്ത്രി കെസിആറിന് ബിആര്‍എസ് പോരിനിറങ്ങുന്നത്. കെസിആറിന് പുറമെ രേവന്ത് റെഡ്ഡി, നലമണ്ട ഉത്തംകുമാര്‍ റെഡ്ഡി, അക്ബറുദ്ദീന്‍ ഒവൈസി, കെ.ടി. രാമറാവു, ബന്‍ഡി സഞ്ജയ് കുമാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്, ഭട്ടി വിക്രമര്‍ക മല്ലു തുടങ്ങിയവരാണ് ജനവിധി കാത്തിരിക്കുന്നത്.
സ്ഥാനാര്‍ഥികളുടെയും ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെയും എണ്ണത്തില്‍ ഒന്നാമതാണ് തെലങ്കാന. പ്രമുഖ പാര്‍ട്ടികളിലെ 24-74 ശതമാനം വരെ സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകള്‍ നിലവില്‍ നേരിടുന്നവരാണ്. മിസോറാമിലാണ് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കുറവ്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചിരുന്നു.