നേതൃത്വവുമായി കലഹിച്ച് വിമത നീക്കവുമായി രംഗത്തെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് ഇന്ന് നേരിട്ടെത്തും. രാവിലെ പാലക്കാടെത്തുന്ന സുധാകരന് പെരിങ്ങോട്ടുകുര്‍ശ്ശിയിലെ എ.വി. ഗോപിനാഥിന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തും.
തന്നെയും തന്നോടൊപ്പം നിന്നവരേയും തുടര്‍ച്ചയായി നേതൃത്വം അവഗണിക്കുകയാണെന്നും, പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകുമെന്നുമാണ് ഗോപിനാഥിന്റെ മുന്നറിയിപ്പ്. ഗോപിനാഥിനെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ഒരു പോലെ ശ്രമിക്കുന്നുണ്ട്.


