സ്വാതന്ത്ര്യസമര സേനാനി എച്ച്എസ് ദൊരേസ്വാമി അന്തരിച്ചു. 103 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലാണ് അന്ത്യം. കഴിഞ്ഞ മാസം അവസാനത്തോടെ കൊവിഡ് ബാധിച്ച അദ്ദേഹം മെയ് 12 കൊവിഡില്‍ നിന്ന് മുക്തി നേടിയിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് 14 മാസത്തെ ജയില്‍ വാസം അനുഭവിച്ചിട്ടുള്ള അദ്ദേഹം അടുത്ത കാലം വരെ സമര മുഖങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളൂരുവില്‍ നടന്ന സമരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
1981 ഏപ്രില്‍ 10ന് മൈസൂരിലെ ഹാരോഹള്ളിയിലായിരുന്നു ദൊരേസ്വാമിയുടെ ജനനം. വളരെ ചെറിയ പ്രായത്തില്‍ തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. ക്വിറ്റ് ഇന്ത്യ, മൈസൂര്‍ ചലോ തുടങ്ങിയ വിഖ്യാത സമരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. 1943 മുതല്‍ 1944 വരെ അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.