തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയ്ക്കെതിരെയാണ് കോണ്‍ഗ്രസിന്റെ മത്സരമെങ്കില്‍ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് വയനാട്ടില്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഏറ്റുമുട്ടുന്നത് ഇടതുപക്ഷത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്നും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും പിണറായി പറഞ്ഞു. വയനാട്ടില്‍ ആരു വന്നാലും ഭയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്ക് എത്തുമെന്ന സൂചനകള്‍ പുറത്തു വന്നതിനു പിന്നാലെ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബിജെപിയ്ക്ക് തീരെ കരുത്തില്ലാത്ത വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് വിശാല പ്രതിപക്ഷസഖ്യത്തിന് ദോഷം ചെയ്യുമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്‍സിപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെല്ലാം ശേഷം രാഹുലിനെ വയനാട് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് പ്രഖ്യാപിക്കുകയായിരുന്നു.