താമരശേരി: താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോണ്‍ഗ്രസ് മാർച്ച് ഇന്ന്. മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ വനംവകുപ്പ് പരാജയപ്പെട്ട സാഹചര്യത്തില്‍, വന്യമൃഗ അക്രമണങ്ങളുടെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് വനംമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ചുമതലയുള്ള സർക്കാർ വന്യമൃഗ ശല്യ വിഷയത്തില്‍ നാടകം കളിക്കുകയാണെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ ആരോപിച്ചു.


