
ബത്തേരി: ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര് മരണം. വീടിന്റെ അകത്ത് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. നാസര്‍ പള്ളിയില്‍ പോയ സമയത്താണ് സംഭവം. നായ്ക്കട്ടി സ്വദേശി നാസറിന്റെ ഭാര്യ ആമിന, ബെന്നി എന്നിവരാണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ മറ്റാരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഉഗ്രശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

