കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ സ്വദേശി റഷീദയാണ് മരിച്ചത്.അപടകടത്തില്‍ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

