വയനാട്: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. പുല്‍പ്പള്ളി ആശ്രമക്കുടി ഐക്കരക്കൊല്ലിയില് എല്‍ദോസിന്റെ പശുകിടാവിനെയാണ് കടുവ പിടികൂടിയത്.
പശുക്കിടാവിനെ തൊഴുത്തില്‍ കെട്ടിയിരിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും പശുവിനെയും കടിച്ചെടുത്ത് കടുവ ഓടി.
കടുവ ചാണകക്കുഴിയില്‍ വീണുവെങ്കിലും ആളുകള്‍ ശബ്ദമുണ്ടാക്കിയതോടെ സമീപത്തെ തോട്ടത്തിലേക്ക് കടുവപോയി.