വയനാട് ബാണാസുരസാഗര്‍ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വര്‍ഷത്തെയ്ക്ക് ഫാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഫിഷറീസ് സയന്‍സിലുളള ബി.എഫ്.എസ്.സി ബിരുദം, മറ്റു ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉളള ബിരുദാനന്തര ബിരുദം (എം എസ്സി. സുവോളജി, അക്വാടിക് ബയോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, മറൈന്‍ ബയോളജി) യോഗ്യതയുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം.
വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന അപേക്ഷകള്‍ aquaculturekerala@yahoo.co.in എന്ന ഇമെയില്‍ മുഖേനയും അയയ്ക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25 ആണ്. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിന്‍ചിന്‍ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പടുക. ഫോണ്‍: 0471 2322410.


