വയനാട്ടില്‍ പതിനഞ്ച് വയസുകാരന് ആത്മഹത്യ ചെയ്തു. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപാറയില്‍ ജിക്സന്റെ മകനും ബത്തേരി ഗ്രീന്‍ ഹില്‍സ് സ്കൂളിലെ വിദ്യാര്‍ത്ഥിയുമായ ആയുഷ് ജിക്സന് (15) ആണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ വിദേശത്താണ്. പിതാവ് ജിക്സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചിരുന്നത്. കുളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ കുട്ടിയെ സമയം കുറെ ആയിട്ടും കാണാതായതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ സ്റ്റെയര്‍കേസില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

