ബത്തേരി: ടൗണില്‍ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം അറസ്റ്റിലായി.
കോളിയാടി പൗലോസ് (56), കുപ്പാടി അലക്സാണ്ടര്‍ റോബര്‍ട്ട് (55), ഫെയര്‍ലാന്റ് ഷാഹിദ് ( 44) , മുള്ളന്‍ കുന്ന് നാസര്‍ (55), പൂമല എല്‍ദോ (52), പുത്തന്‍കുന്ന് ഷിജു (40) , മണിച്ചിറ സക്കറിയ (47), വാകേരി ലിബിന് കുമാര്‍ (29) , പൂമല മനോജ് (42) എന്നിവരാണ് അറസ്റ്റിലായത്.
ബത്തേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്വകാര്യ ഹോട്ടല്‍ കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നൂവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് സംഘം പിടിയിലായത്