തൃശൂർ: ചൂണ്ടലില്‍ 66 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്ര ഇല്ലത്ത് വീട്ടില്‍ അബു, കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാല് വീട്ടില്‍ നിതിൻ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച തൃശൂരിലാണ് സംഭവം. കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.


