തൃശ്ശൂര്‍: നിരവിധി കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി ജയിലറെ ആക്രമിച്ചു. ആകാശും സുഹൃത്തും ചേര്‍ന്ന് അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിക്കുകയായിരുന്നു. ഫാന്‍ പ്രവര്ത്തിക്കാത്തിലുള്ള തര്‍ക്കത്തിലാണ് അക്രമം. വീയൂര്‍ സെന്റ്രല്‍ ജയിലിലെ അസിസറ്റന്റ് ജയിലര്‍ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ അസി. ജയിലറെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ആകാശിന്റെ അക്രമം. അക്രമത്തില്‍ രാഹുലിന് നെഞ്ചിനും കഴുത്തിനും പരുക്കേറ്റിരുന്നു.