വടക്കാഞ്ചേരി: ജയിലില്‍ കഴിയുന്ന നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്റെ പേര് റിപ്പബ്ലിക് ദിനാഘോഷ നോട്ടീസില്‍ വന്നതിനെതിരെ വ്യാപക പ്രതിഷേധം.
കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും നഗരസഭാ സ്ഥിരംസമിതി ചെയർമാനുമായ പി.ആർ. അരവിന്ദാക്ഷൻ ഇന്ന് നടക്കുന്ന തലപ്പിള്ളി താലൂക്ക് 75 -ാം റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്ന് തലപ്പിള്ളി തഹസില്‍ദാർ ഇറക്കിയ നോട്ടീസില്‍ ഉള്പ്പെടുത്തിയതിലാണു വ്യാപക പ്രതിഷേധം.
ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നു വിവിധ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.