തൃശൂര്‍: ചാലക്കുടിയില്‍ ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാടുക്കുറ്റി സ്വദേശി മെല്വിന്(33) ആണ് മരിച്ചത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.