തൃശൂര്‍: ഒല്ലൂര്‍ സെന്ററില്‍ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്ക് യുവാക്കളുടെ മര്‍ദനം. ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ തലയ്ക്കടിച്ചു. ഗതാഗതക്കുരുക്കില്‍ ബസ് ക്രമംതെറ്റിച്ചതാണ് പ്രകോപനം. ഡ്രൈവര്‍ തൊടുപുഴ സ്വദേശി അബ്ദുല്‍ ഷുക്കൂറിന് പരുക്കേറ്റു.
കെഎസ്ആര്‍ടിസി െൈഡ്രവര്ക്ക് മുഖത്തിന് ഇടി കിട്ടിയതിനെ തുടര്‍ന്ന് ഇയാളുടെ മൂക്കില്‍ നിന്ന് രക്തം ഒഴുക്കി.ഇയാളെ ഒല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പരിക്ക് ഗുരുതരമായതി നാല് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.പ്രതികളെ കുറിച്ച് വിവരം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ ക്രിമിനല്‍ കേസുകളില്‍ നേരത്തെ പ്രതിയാണെന്നും പോലീസ് പറയുന്നു.


