തൃശ്ശൂര്‍ : സംസ്ഥാന സ്കൂള്‍ കായികമേളയിലെ ലോങ് ജമ്ബിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ എച്ച്എസ്എസിലെ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് ലോങ് ജമ്ബ് മത്സരത്തിനിടെ പരിക്കേറ്റത്. ചാടുന്നതിനിടെ സിനാന് കഴുത്ത് കുത്തി വീഴുകയായിരുന്നു.
ഉടനെ സ്ട്രച്ചറിലെടുത്ത് ആംബുലന്‍സിലേക്ക് മാറ്റി. കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

