തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന് രഘു ഗുരുകൃപയുടെ ആരോപണത്തില്‍ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി.
കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താനോ പാര്‍ട്ടിയോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
സുരേഷ് ഗോപിക്കായി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു മകന് രഘുവിന്റെ ആരോപണം. കലാമണ്ഡലം ഗോപിയാശാനെ കാണാന്‍ സുരേഷ് ഗോപി വരുമെന്നും പത്മഭൂഷന്‍ കിട്ടേണ്ടേ, അതിനാല്‍ സമ്മതിക്കണമെന്നും ആവശ്യപ്പെട്ട് ഒരു ഡോക്ടര്‍ തന്നെ വിളിച്ചിരുന്നെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ രഘു പോസ്റ്റ് പിന്‍വലിച്ചിരുന്നു.


