തൃശൂരില്‍ കുഴഞ്ഞ് വീണ് മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ അഞ്ചിനാണ് തൃശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശിനി വത്സല (63 വയസ്) മരിച്ചത്. പോസ്റ്റ്മോര്‍ട്ടം
നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിന് അബോധാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടനെ വത്സല മരിക്കുകയായിരുന്നു. മരണ കാരണത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കോവിഡ് പരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടത്തുകയായിരുന്നു. ട്രുനാറ്റ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ വിശദമായ പരിശോധനയ്ക്കായി സാപിംളുകള്‍ അയച്ചിരുന്നു. അതിന്റെ ഫലം ഇന്നാണ് ലഭിച്ചത്.

