തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും ഭൂചലനം. തൃശൂരിലെ ആമ്പല്ലൂര്‍,കല്ലൂര്‍ മേഖലയിലാണ് ഒരു മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു സെക്കന്‍ഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നതെന്നും ഭൂമിക്കടിയില്‍ നിന്ന് വലിയ പ്രകമ്പനം കേട്ടതായും നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനം ഉണ്ടാകുന്നത്. റിക്ടര്‍ സ്കെയിലില്‍ മൂന്നില്‍ താഴെ മാത്രമാണ് പ്രകമ്പനത്തിന്റെ തോത് രേഖപ്പെടുത്തിയതെന്നും അതിനാല്‍ ഇത് ഭൂചലനമായി പരിഗണിക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വാദം.
Home LOCALThrissur തൃശൂരില്‍ വീണ്ടും ഭൂചലനം; ഭൂമിക്കടിയില്‍ നിന്നും വലിയ പ്രകമ്പനം കേട്ടതായി നാട്ടുകാര്‍