തൃശൂര്‍: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസിക്കോളനിയില്നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്താന്‍ തിരച്ചില്‍ സംഘം കാട്ടിലേക്ക് പുറപ്പെട്ടു.10 പേരടങ്ങുന്ന ഏഴ് സംഘമാണ് കാട്ടിലേക്ക് പോയത്.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജി കുട്ടന് (15), രാജശേഖരന്റെ മകന് അരുണ്‍ കുമാര്‍ (എട്ട്) എന്നിവരെയാണ് കാണാതായത്.ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയിട്ടും കുട്ടികളെ കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.
പിന്നിട് വനംവകുപ്പും പോലീസും ചേര്‍ന്ന് വെള്ളിയാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. കുട്ടികള്‍ക്ക് കാട്ടില്‍വച്ച് വഴിതെറ്റിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


