തൃശൂർ: പത്മജ വേണുഗോപാലിന്റെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ തുടർന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ സർപ്രൈസ് സ്ഥാനാർഥിയായി കെ.
മുരളീധരൻ എത്തിയത് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സൃഷ്ടിച്ചത് കഠിന ജോലി.
ഇന്നലെ വരെ തൃശൂരില്‍ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന ടി.എൻ. പ്രതാപന് വേണ്ടി എഴുതിയ ചുവരെഴുത്തുകളെല്ലാം മായ്ക്കണം എന്ന സ്ഥിതിയാണ് നിലവില്‍. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപനായി മണ്ഡലത്തില്‍ തയാറാക്കി വച്ചിരുന്നത്.
ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പോസ്റ്ററുകള്‍ പതിപ്പിക്കാനായിരുന്നു തൃശൂർ ഡിസിസിയുടെ തീരുമാനം. ഇതും വെറുതെയായി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ബൂത്തുകളില്‍ പ്രവർത്തനത്തിനു തുകയും വിതരണം ചെയ്തിരുന്നു.
മുൻപും പല തെരെഞ്ഞെടുപ്പുകളിലും അവസാന നിമിഷം സ്ഥാനാർഥികള്‍ മാറുന്നതിനെ തുടർന്ന് ചുവരെഴുത്തുകള്‍ മാറ്റിയെഴുതേണ്ടി വന്നിട്ടുണ്ട്.


